Wednesday, 26 October 2016

അനുഭവം ഇല്ലാത്തവൻ വായ് തുറക്കരുത്


അവിടെ ധ്യാനസാധകർ ഗുരുവുമായി  ചർച്ചയിൽ ആണ് , ചില ധ്യാന വിഷയങ്ങൾ ചർച്ച ചെയ്യപെടുന്നു , അങ്ങനെ കുറച്ചു നേരം  കഴിഞ്ഞപ്പോൾ ഒരു യുവസാധകൻ  പെട്ടന്ന് പ്രതികരിച്ചു ,

യുവസാധകൻ : എന്റെ ഈശ്വരാ

ധ്യാനഗുരു : ഓ , നിന്റെ മാത്രമോ  ഈശ്വരൻ ?

യുവസാധകൻ : എന്റെയും ഈശ്വരാ

ധ്യാനഗുരു : ഹ ഹ ഹ അത് കലക്കി

യുവസാധകൻ : ഈശ്വരാ...

ധ്യാനഗുരു : ഇങ്ങനെ വെറുതെ വിളിച്ചാൽ വിളി ആര് കേൾക്കാനാ

പ്രതികരണങ്ങൾക്കും  അർഥങ്ങൾ  ഉണ്ടെന്ന് അറിഞ്ഞപ്പോൾ , അർഥം  അറിഞ്ഞ് പ്രതികരിക്കുവാൻ വേണ്ടി  ആ യുവസാധകൻ ആ സത്യത്തിനെ  ഉള്ള്കൊണ്ട് കൊണ്ട് പ്രതികരിച്ചു  തികച്ചും മൗന ഭാഷയിൽ

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment