Monday, 24 October 2016

അസ്ഥിരം

സുന്ദരിയായ ഒരു കൊട്ടാര ദാസിയായിരുന്നു സിരിമ.പതിവായി അവൾ എട്ട്‌ ഭിക്ഷുക്കൾക്ക്‌ ഭിക്ഷ നൽകിയിരുന്നു. അതിലൊരു ഭിക്ഷു അവൾ എത്ര സുന്ദരിയാണന്ന് അത്ഭുതപ്പെട്ടു.

സിരിമക്ക്‌ സുഖമില്ലാതെയായി. അവൾ അവശയായിരുന്നു. എങ്കിലും അവൾ ബുദ്ധഭിക്ഷുക്കൾക്ക്‌ ഭിക്ഷ നൽകി. ' സുഖമില്ലെങ്കിലും അവളുടെ സൗന്ദര്യത്തിനു മാറ്റമില്ലല്ലോ.' യുവ ഭിക്ഷുവിനു അവളോടു വല്ലാത്ത പ്രേമം തോന്നി. അന്നു രാത്രി സിരിമ മരിച്ചു. ബിംബിസാര  രാജാവു ബുദ്ധനോടു വിവരം പറഞ്ഞു. അവളുടെ മൃതദ്ദേഹം മൂന്ന് ദിവസക്കാലം ദഹിപ്പിക്കാതെ ശ്മശാനത്തിൽ കൊണ്ടുവയ്ക്കുവാൻ ബുദ്ധൻ പറഞ്ഞു.

നാലാം ദിവസം സിരിമയുടെ ശരീരത്തിൽ പഴയ  സൗന്ദര്യമോക്കെ നഷ്ടപ്പെട്ടിരുന്നു. ശരീരം നീരു വച്ചു വീർത്തു. തിരിച്ചറിയാതെ ആയി. പുഴുവരിക്കാൻ തുടങ്ങി. ആ ദിവസം ബുദ്ധനും ശിഷ്യരും ശ്മശാനത്തിൽ ചെന്നു. സിരിമയോടു കടുത്ത പ്രണയമുണ്ടായിരുന്ന ശിഷ്യനും അവരുടെ കൂടെ ഉണ്ടായിരുന്നു.

   ബുദ്ധൻ പറഞ്ഞു " ഭിക്ഷുക്കളേ, അവളെ നോക്കൂ, ജീവിച്ചിരുന്നകാലത്ത്‌  അവളോടൊപ്പം ശയിക്കാൻ വേണ്ടി ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് വെറുതേ കൊടുത്താലും അവളെ ആർക്കും വേണ്ടാതായി. ശരീരം നാശത്തിനു വിധേയമാണു. അത്‌ ശാശ്വതമല്ല.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment