Saturday, 22 October 2016

ഓർത്താൽ  മറക്കുമോ ?

സൂര്യന്റെ  കിരണം  കണ്ണുകളിലേക്ക്  അടിച്ചു  തുടങ്ങിയപ്പോൾ  ആ  ധ്യാനസാധകൻ  കണ്ണുകൾ  തുറന്നു , ഇപ്പോൾ  സമയം  ഏറെ  ആയിരിക്കുന്നു , ആ  ധ്യാനസാധകന്റെ  മുന്നിൽ  തന്റെ  ധ്യാനഗുരു  ഇരിപ്പുണ്ട്

ധ്യാനസാധകൻ : ഓർക്കേണ്ടത്  എല്ലാം  മറക്കുന്നു

ധ്യാനഗുരു : അതോ , അത്  നീ  മറക്കേണ്ടത്‌  എല്ലാം  ഓർക്കുന്നത്  കൊണ്ടാണ്

ധ്യാനസാധകൻ : മറക്കേണ്ടത്‌  മറക്കാൻ  പറ്റുന്നില്ല

ധ്യാനഗുരു : ഓർക്കേണ്ടത്  ഓർത്താൽ  മതി.

**കടപ്പാട്  ഗുരുപരമ്പരയോട്**

No comments:

Post a Comment