ജഡ ദൃശ്യങ്ങളിൽ നിന്നും സുഖം ലഭിക്കുമോ?
ഒരു നായ തെരുവിൽ നിന്നും കിട്ടിയ ഒരു എല്ലിൻ കഷ്ണം കടിക്കുകയാണ്. കടിച്ചു കടിച്ച് അതിന്റെ മോണ പൊട്ടി ചോര ഒലിക്കുവാൻ തുടങ്ങി. പക്ഷെ ആ ചോര എല്ലിൻ കഷ്ണത്തിൽ നിന്നാണെന്നു കരുതി പട്ടി അത് ആസ്വദിച്ചു കുടിക്കുകയാണ്
മനുഷ്യനും ഇതേ പോലെയാണ്
ദൃശ്യവസ്തുക്കളിൽ സുഖമുണ്ടെന്നാണ് മനുഷ്യൻ ധരിക്കുന്നത്.
എന്നാൽ സുഖമെന്നത് അവന്റെ സ്വരൂപമാണ്.
ദൃശ്യവസ്തുക്കൾ സ്വന്തമാക്കുവാനുള്ള അവന്റെ ശ്രമം സഫലമാകുമ്പോൾ മനസ്സ് ഒന്നടങ്ങും. അപ്പോൾ സ്വസ്വരൂപമായ സുഖം കുറച്ചൊന്നനുഭവപ്പെടും. അത് ദൃശ്യവസ്തുക്കളിൽ നിന്നും കിട്ടിയതതാണെന്നു തെറ്റിദ്ധരിച്ച് അവൻ വീണ്ടും വീണ്ടും ദൃശ്യ വസ്തുക്കൾ സ്വന്തമാക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
സത്യത്തിൽ ദൃശ്യ വസ്തുക്കളിലുള്ള ആഗ്രഹമാണ് സ്വരൂപമായ സുഖത്തെ മറയ്ക്കുന്നത്
കടപ്പാട് ഗുരുപരമ്പരയോട്
No comments:
Post a Comment